ഭാഗം 3 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ
ഭാഗം 3 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ الْحَمْد للّه رَبّ الْعَالَمينَ നിസ്‌കാരത്തിൽ ഓരോ റക്അത്തിലും ആവർത്തിക്കുന്ന സൂറത്താണല്ലോ സൂറത്തുൽ ഫാതിഹ . ഈ സൂറത്തിനു അൽ ഹംദു എന്നും പേരുണ്ട്. സൂറത്തുൽ ഫാതിഹയിലെ ഒന്നാമത്തെ അല്ലെങ്കിൽ രണ്ടാമത്തെ ആയത്താണ് الْحَمْد للّه رَبّ الْعَالَمينَ (സകലസ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു) എന്ന വചനം . അല്ലാഹുവിന്റെ ദാസൻ സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുമ്പോൾ, അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന് പറയുമ്പോൾ ' എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നു' എന്ന് അല്ലാഹു പറയുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (മുവത്വ ) https://sunnah.com/malik/3/41 നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിക്കുന്നു : أَفْضَلُ الذِّكْرِ لَا إِلَهَ إِلَّا اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّهِ 'ഏറ്റവും ശ്രഷ്ടകരമായ ലാ ഇലാഹ ഇല്ലല്ലാഹ് ( അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല) എന്ന വചനവും ഏറ്റവും ശേഷ്ട്ടകാരമായ ദുആ അൽ ഹംദു ലില്ലാഹ് എന്ന വചനവും ആകുന്നു.' ...